BUSINESS

സ്വർണം ഇനിയും മുന്നേറ്റം തുടരുമോ? ഓഹരികളെക്കാൾ ആദായം തരുമോ?


സ്ഥിര നിക്ഷേപം, ഓഹരി , സ്വർണം, ബോണ്ടുകൾ തുടങ്ങിയവയുടെ  പല കാലങ്ങളിലുള്ള കണക്കുകൾ പരിശോധിച്ചാൽ എപ്പോഴും ഓഹരിക്ക് മുൻതൂക്കം ഉണ്ടായിരുന്നു. എന്നാൽ 2000 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ, സ്വർണമാണ് നിഫ്റ്റിയേക്കാൾ ആദായം നൽകിയത് എന്ന വാദമാണ് സെറോദയുടെ സ്ഥാപകനായ നിതിൻ കാമത്ത് മുന്നോട്ടു വയ്ക്കുന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്  ഫോമായ എക്‌സിൽ ആണ് നിതിൻ ഇക്കാര്യം പങ്കുവച്ചിരിക്കുന്നത് . ഇതോടനുബന്ധിച്ച് പല ‘എക്സ്’ ഉപഭോക്താക്കളും തങ്ങളുടെ അനുഭവങ്ങളും വ്യത്യസ്ത രീതിയിൽ നിക്ഷേപിച്ചപ്പോൾ ലഭിച്ച ആദായം എങ്ങനെ ആയിരുന്നു എന്നതും കുറിച്ചിട്ടുണ്ട്. സെറോദ ‘ഗോൾഡ് കെയ്സ്’ എന്ന പേരിൽ ഗോൾഡ് ഇ ടി എഫ് കഴിഞ്ഞ വർഷം  ആരംഭിച്ചത് ഇവിടെ കൂട്ടി വായിക്കാം.ഗോൾഡ് കെയ്സ്  കഴിഞ്ഞ വർഷം ആരംഭിച്ച ഗോൾഡ് കെയ്സിൽ നിന്നുള്ള ആദായം 35 ശതമാനത്തിലധികമാണ്.


Source link

Related Articles

Back to top button