‘നല്ല’ വായ്പയ്ക്ക് പൈസ ഓൺ ക്ലിക്ക്; ആരോഗ്യരക്ഷയ്ക്ക് ‘ഹാബിറ്റൺ’, അതിശയിപ്പിക്കും സംരംഭകരുമായി മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-6

മനുഷ്യജീവിതം മാറ്റിമറിക്കുന്ന ഉഗ്രൻ ബിസിനസ് ആശയങ്ങൾ. ലോകം കീഴടക്കാവുന്ന സംരംഭങ്ങൾ. ബിസിനസ് സംരംഭക രംഗത്ത് വിജയം കൈവരിക്കാൻ ശ്രമിക്കുന്നവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകി മനോരമ ഓൺലൈൻ ഒരുക്കിയ ബിസിനസ് ഇൻവെസ്റ്റ്മെന്റ് പിച്ചിങ് റിയാലിറ്റി ഷോ ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’യിൽ നിക്ഷേപക പാനലിനെയും പ്രേക്ഷകരെയും വിസ്മയിപ്പിക്കുകയാണ് കേരളത്തിന്റെ പുതുപുത്തൻ സംരംഭകർ.ചികിത്സാരേഖകളെല്ലാം ഒറ്റക്കുടക്കീഴിലാക്കി, ഡോക്ടർക്കും രോഗിക്കും ഉപകാരപ്രദമായ ഇന്റഗ്രേറ്റഡ് പ്ലാറ്റ്ഫോമുമായി ഹാബിറ്റൺ, നൂലാമാലകളോ തലവേദനയോ ഇല്ലാതെ ഉപഭോക്താവിന് സാമ്പത്തികാവശ്യത്തിനു അനുയോജ്യമായ വായ്പ നേടാൻ സഹായിക്കുന്ന പൈസ ഓൺ ക്ലിക്ക് എന്നീ സംരംഭങ്ങളാണ് മനോരമ ഓൺലൈൻ എലവേറ്റിന്റെ പുത്തൻ എപ്പിസോഡിൽ നിക്ഷേപക പാനലിനു മുന്നിലെത്തുന്നത്. നിക്ഷേപകഹൃദയം കവർന്ന് ലക്ഷങ്ങളും കോടികളും മൂലധനമായി നേടാൻ ഇവർക്ക് കഴിഞ്ഞോ? കാണാം എപ്പിസോഡ്-6 നാളെ മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും. ഇത്തരമൊരു റിയാലിറ്റി ഷോ കേരളത്തിന്റെ ചരിത്രത്തിൽ ആദ്യം. ജെയിൻ യൂണിവേഴ്സിറ്റിയുമായി സഹകരിച്ച് ഒരുക്കിയ എലവേറ്റിന്റെ സംപ്രേഷണം മാർച്ച് 5നാണ് ആരംഭിച്ചത്. ആദ്യ എപ്പിസോഡുകൾ ഇതിനകം കണ്ടതു ലക്ഷക്കണക്കിനുപേർ. പ്രമുഖ സംരംഭകരും കേരളം കണ്ട ഏറ്റവും ശ്രദ്ധേയ നിക്ഷേപകരുമായ ഗ്രൂപ്പ് മീരാൻ ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനീഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം എം. ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകനും മാനേജിങ് ഡയറക്ടറുമായ വി. സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ എബ്രഹാം മാമ്മൻ എന്നിവരാണ് നിക്ഷേപക പാനലിൽ.
Source link