INDIALATEST NEWS

എഐസിസി സമ്മേളനം: ഇന്ന് വിശാല പ്രവർത്തകസമിതി


തിരിച്ചുവരവ് സാധ്യമാകണമെങ്കിൽ സംഘടനാശക്തി വീണ്ടെടുത്തേ തീരൂ എന്ന തിരിച്ചറിവിൽ കോൺഗ്രസ് നേതൃനിര ഇന്നും നാളെയും ഒത്തുകൂടുന്നു. ഇന്നു രാവിലെ 11.30നു ഷാഹിബാഗ് സർദാർ പട്ടേൽ സ്മാരകത്തിൽ വിശാല പ്രവർത്തകസമിതി യോഗം ചേരും. വൈകിട്ട് 5നു സബർമതി ആശ്രമത്തിൽ മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കെടുക്കുന്ന പ്രത്യേക പ്രാർഥനായോഗമുണ്ട്. നാളെ രാവിലെ 10 മുതൽ സബർമതി നദീതീരത്തു നടക്കുന്ന എഐസിസി സമ്മേളനത്തിൽ 1725 പ്രതിനിധികൾ പങ്കെടുക്കും.ഡിസിസികളുടെ ശാക്തീകരണം ഉൾപ്പെടെ സംഘടനാതലത്തിലുള്ള നവീകരണത്തിനാണ് സമ്മേളനത്തിലെ ഊന്നൽ. വിശാല പ്രവർത്തകസമിതി യോഗത്തിൽ അംഗങ്ങൾക്കും ക്ഷണിതാക്കൾക്കും പുറമേ കോൺഗ്രസ് മുഖ്യമന്ത്രിമാർ, ഉപമുഖ്യമന്ത്രിമാർ, പ്രതിപക്ഷനേതാക്കൾ, പിസിസി അധ്യക്ഷർ, കേന്ദ്ര തിര‍ഞ്ഞെടുപ്പു കമ്മിറ്റി അംഗങ്ങൾ, പാർലമെന്ററി പാർട്ടി ഓഫിസ് ഭാരവാഹികൾ, മുൻ മുഖ്യമന്ത്രിമാർ, ഗുജറാത്ത് കോൺഗ്രസിലെ പ്രത്യേക ക്ഷണിതാക്കൾ എന്നിവരടക്കം 169 പേർ പങ്കെടുക്കും.


Source link

Related Articles

Back to top button