KERALAM
വായ്പാ തിരിച്ചടവിൽ റെക്കാഡുമായി വനിതാ വികസന കോർപറേഷൻ

തിരുവനന്തപുരം: വായ്പാ തിരിച്ചടവിൽ സംസ്ഥാന വനിതാ വികസന കോർപറേഷൻ മികച്ച നേട്ടം കൈവരിച്ചതായി മന്ത്രി വീണാ ജോർജ്. 2024-25 സാമ്പത്തിക വർഷത്തിൽ 267 കോടി രൂപ വനിതാ സംരംഭകർ തിരിച്ചടച്ചു. ഇത് സർവകാല റെക്കാഡാണ്. 333 കോടി രൂപയാണ് കോർപറേഷൻ 2024-25 സാമ്പത്തിക വർഷത്തിൽ വായ്പ നൽകിയത്. 2023-24 സാമ്പത്തിക വർഷത്തിൽ 214 കോടി രൂപയായിരുന്നു തിരിച്ചടവായി ലഭിച്ചത്. ഇതിലൂടെ കൂടുതൽ പേർക്ക് വായ്പ ലഭ്യമാക്കാൻ സാധിക്കുമെന്നും മന്ത്രി അറിയിച്ചു.
Source link