BUSINESS

ശാലിനി വാരിയർ ഫെഡറൽ ബാങ്ക് വിടുന്നു ; രാജി നൽകി


കൊച്ചി∙ ഫെഡറൽ ബാങ്കിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ സ്ഥാനത്തു നിന്നു ശാലിനി വാരിയർ രാജിവച്ചു.രാജിതീരുമാനം ബാങ്ക് ബോർഡ് ഓഫ് ഡയറക്ടേഴ്സ് അംഗീകരിച്ചു. രാജിക്കാര്യം ഫെഡറൽ ബാങ്ക് സെബിയെ അറിയിച്ചു. മേയ് 15 നു ശേഷം പദവിയൊഴിയാനുള്ള അനുമതി നൽകി. ചാർട്ടേഡ് അക്കൗണ്ടന്റ് ആയ ശാലിനിക്ക് ബാങ്കിങ് രംഗത്ത് 30 വർഷത്തിലേറെ പ്രവർത്തന പരിചയമുണ്ട്. 1989ൽ സിഎ പരീക്ഷയിൽ രാജ്യത്ത് ഒന്നാം റാങ്ക് നേടി. സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിൽ നിന്നാണ് ഫെഡറൽ ബാങ്കിൽ എത്തിയത്.ചീഫ് ഓപ്പറേറ്റിങ് ഓഫിസർ,റീട്ടെയ്‌ൽ ഹെഡ് തുടങ്ങിയ പദവികൾ വഹിച്ച  ശാലിനി വാരിയർ ബാങ്കിന്റെ ആധുനികവൽകരണത്തിൽ ശ്രദ്ധേയ പങ്കുവഹിച്ചു.  കേരളം ആസ്ഥാനമായ ഒരു ബാങ്കിന്റെ ഉന്നത സ്ഥാനത്തെത്തുന്ന ആദ്യ വനിതയും  പാലക്കാട് സ്വദേശിയായ ശാലിനിയാണ്.


Source link

Related Articles

Back to top button