WEALTH CHECKUP ശമ്പളം കൂട്ടല്ലേ എന്ന് പ്രാര്‍ത്ഥിച്ചുപോകുന്ന കാലം!

പ്രാര്‍ത്ഥിക്കാന്‍ എല്ലാവര്‍ക്കും ഓരോരോ കാരണം ഉണ്ടെന്ന് പരസ്യം നമ്മെ എപ്പോഴും ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ശമ്പള വരുമാനക്കാരായ ഇടത്തരക്കാര്‍ ഇപ്പോള്‍ ശമ്പളം കൂട്ടല്ലേ എന്നാണ് പ്രാര്‍ത്ഥിക്കുന്നതത്രെ. മാര്‍ച്ചിലെ വരുമാനമെല്ലാം ഒരുകണക്കിന് കൂട്ടിയും കിഴിച്ചും ഫിനാന്‍സ് സെക്ഷനില്‍ കൊടുത്ത് ടിഡിഎസ് പിടുത്തം എത്രയായിരിക്കും എന്ന പേടിയിലായിരിക്കും പലരും. നികുതി പിടിച്ചുകഴിഞ്ഞാല്‍ മാര്‍ച്ചില്‍ ശമ്പളം തന്നെ കാണില്ല പലര്‍ക്കും. അതുകൊണ്ട് മാര്‍ച്ചിൽ പണം കൂടുതല്‍ കയ്യില്‍ കിട്ടുന്നതു പലര്‍ക്കും പേടിയാണ്. കാരണം അപ്രതീക്ഷിതമായി പണം വന്നാല്‍ ഇടിത്തീപോലെ ഇന്‍കം ടാക്‌സ് കൂടും. സര്‍ക്കാര്‍ വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കഴിഞ്ഞയിടെ രസകരമായ ഒരു കാര്യം ചൂണ്ടിക്കാട്ടി.അദ്ദേഹത്തിന്റെ കീഴിലെ ഒരുദ്യോഗസ്ഥന്റെ പ്രമോഷനെ തുടര്‍ന്ന് കിട്ടേണ്ട ഉയര്‍ന്ന ശമ്പളം ചില നൂലാമാലകള്‍ കാരണം കിട്ടിയില്ല. പ്രശ്‌നം പരിഹരിക്കാഞ്ഞതിനാല്‍ പഴയ നിരക്കിലുള്ള ശമ്പളമാണ് കിട്ടിക്കൊണ്ടിരുന്നത്. പുതിയ നിരക്കില്‍ ശമ്പളം അനുവദിച്ചുകിട്ടാനും കുടിശിക കിട്ടാനും പുള്ളി മുട്ടാത്ത വാതിലൊന്നുമില്ലായിരുന്നു. പലരും ഇടപെട്ട് അവസാനം കഴിഞ്ഞദിവസം ശമ്പളം അനുവദിച്ചുകിട്ടി.
Source link