BUSINESS
വേണാടും വള്ളുവനാടും ഏറനാടും അറക്കലും… എയർ ഇന്ത്യയുടെ ഇന്നവേഷൻ കേന്ദ്രത്തിന് കേരളീയ രാജവംശങ്ങളുടെ പേര്

കൊച്ചി∙ നിർമിത ബുദ്ധി ഉപയോഗിച്ച് യാത്രക്കാർക്ക് ലോകോത്തര സേവനം നൽകാൻ എയർ ഇന്ത്യയ്ക്കു കഴിയണമെന്ന് ടാറ്റാ ഗ്രൂപ്പിന്റെയും എയർ ഇന്ത്യയുടെയും ചെയർമാൻ എൻ.ചന്ദ്രശേഖരൻ. കമ്പനിയുടെ ഇനിയുള്ള പ്രവർത്തനങ്ങളിൽ എഐ പ്രധാന പങ്ക് വഹിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.എഐ അധിഷ്ഠിത സോഫ്റ്റ്വെയർ സേവനങ്ങൾക്കു രൂപം നൽകാനുള്ള കോഡ് ഐ കേന്ദ്രം (സെന്റർ ഓഫ് ഡിജിറ്റൽ ഇന്നവേഷൻ) ഇൻഫോപാർക്ക് രണ്ടാം ഘട്ടത്തിലെ കാസ്പിയൻ ടെക് പാർക്കിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ടാറ്റാ ഗ്രൂപ്പ് ചെയർമാൻ. എയർ ഇന്ത്യ ഉപയോക്താക്കളുടെ ഏത് ആവശ്യവും നിർവഹിക്കാൻ കഴിയുംവിധം കോഡ് ഐ സേവനങ്ങൾ എഐ സഹായത്തോടെ രൂപകൽപന ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Source link