പ്രൊഫ.വി.വൈദ്യലിംഗ ശർമ്മ നിര്യാതനായി

തൃശൂർ: യജ്ഞാചാര്യൻ പ്രൊഫ.വി.വൈദ്യലിംഗശർമ്മ (100) നിര്യാതനായി. മുളങ്കുന്നത്തുകാവ് തിരൂർ ‘രുദ്രസായി’യിൽ താമസിക്കുന്ന പ്രൊഫ.വി.വൈദ്യലിംഗശർമ്മ ഭാരതത്തിനകത്തും പുറത്തും നിരവധി ഭക്തിപ്രഭാഷണ യജ്ഞങ്ങൾക്ക് നേതൃത്വം നൽകി. തമിഴ്നാട്ടിൽ തിരുവയ്യാറിലെ രാജാസ് കോളേജിൽ നിന്നും സംസ്കൃതത്തിൽ ന്യായശിരോമണി ബിരുദം നേടിയിട്ടുള്ള ശർമ്മ കാലടി പാഠശാല,പുഷ്പഗിരി പാഠശാല എന്നിവിടങ്ങളിൽ നിന്നും വേദപഠനം നടത്തി. തിരൂർ സെന്റ് തോമസ് സ്കൂളിൽ സംസ്കൃത അദ്ധ്യാപകനായിരുന്നു. പിന്നീട് മലയാളത്തിലും സംസ്കൃതത്തിലും മാസ്റ്റർ ബിരുദമെടുത്ത് തൃശൂർ സെന്റ് തോമസ് കോളേജിൽ അദ്ധ്യാപകനായി.
2009ൽ കേരള ബ്രാഹ്മണ സഭ സംസ്ഥാന സമിതി ധർമ്മശ്രേഷ്ഠ അവാർഡ് നൽകി ആദരിച്ചിട്ടുണ്ട്. ശ്രീ സത്യസായി ബാബയും ശൃംഗേരി ശങ്കരാചാര്യരും ശർമ്മയെ ആദരിച്ചിട്ടുണ്ട്. 2009ൽ തൃശൂരിൽ നടന്ന ഭാഗവത സത്രത്തിന്റെ മുഖ്യ ആചാര്യനായിരുന്നു.
പറവൂർ സുബ്ബലക്ഷ്മി അമ്മാളാണ് ഭാര്യ. മക്കൾ:ലക്ഷ്മി, വൈദ്യനാഥൻ, ഹരിഹരൻ, പ്രൊഫ.പത്മ, ഡോ.അനന്തനാരായണൻ, ഡോ.രമേഷ്. മരുമക്കൾ: ഗോപാലകൃഷ്ണൻ, ഉഷ,ഹേമമാലിനി, ബാലൻ,ഡോ.അലമേലു,ഡോ.സംഗീത. സംസ്കാരം നടത്തി.
Source link