KERALAMLATEST NEWS

കേരപദ്ധതി 139.65 കോടി അനുവദിച്ചു

തിരുവനന്തപുരം: കൃഷിവകുപ്പ് ആവിഷ്‌കരിച്ച കേര പദ്ധതിക്ക് ആദ്യ ഗഡുവായ 139.65 കോടി രൂപ ലഭിച്ചു. ആകെ തുകയായ 2365.5 കോടിയിൽ ഈ സാമ്പത്തിക വർഷത്തേക്കുള്ള സഹായധനമാണ് ലോക ബാങ്ക് അനുവദിച്ചതെന്ന് മന്ത്രി പി.പ്രസാദ് അറിയിച്ചു. അടുത്ത 5 വർഷങ്ങളിലായി വിവിധ പദ്ധതികൾ നടപ്പാക്കും. കാലാവസ്ഥ വ്യതിയാനത്തിന് അനുയോജ്യമായ കൃഷിരീതി പ്രോത്സാഹിപ്പിക്കാനും മൂല്യവർദ്ധിത കാർഷിക ഉൽപ്പന്നങ്ങളുടെ ഉൽപാദനവും വിപണനവും വർദ്ധിപ്പിക്കാനും കാർഷിക സംരംഭകത്വം പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിടുന്നു.


Source link

Related Articles

Back to top button