BUSINESS

മലയാളികളേ… ഓസ്ട്രേലിയ വിളിക്കുന്നു, വിവിധ മേഖലകളിൽ നിരവധി തൊഴിലവസരം


കൊച്ചി∙ ബിസിനസ്, വിദ്യാഭ്യാസ, തൊഴിൽ രംഗങ്ങളിൽ മലയാളികളെ കൂടുതലായി സ്വാഗതം ചെയ്യുന്നുവെന്ന് മെൽബണിലെ ഓസ്ട്രേലിയ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് (എഐഐ) സിഇഒ ലീസ സിങ്. ശാസ്ത്ര സാങ്കേതിക മേഖലകളിൽ മാത്രമല്ല ആരോഗ്യ മേഖലയിലും അതിനു ചേർന്ന യോഗ്യതകളുള്ളവരെ ഓസ്ട്രേലിയയ്ക്ക് ആവശ്യമുണ്ട്.ഓസ്ട്രേലിയൻ പാർലമെന്റിൽ 2 തവണ ടാസ്മാനിയ സംസ്ഥാനത്തു നിന്നുള്ള സെനറ്റർ ആയിരുന്ന ലീസ ഇന്ത്യക്കാർക്കായി വിമൻ റിസർച് എക്സ്ചേഞ്ച് പ്രോഗ്രാം ആവിഷ്ക്കരിച്ചിരിക്കുകയാണ്. 10 വനിതകൾക്കാണ് 2 മാസം നീളുന്ന ഈ ഫെലോഷിപ്പിന് അവസരം. ആദ്യ ബാച്ചിൽ തന്നെ കേരളത്തിൽ നിന്നാണ് ഏറ്റവും കൂടുതൽ അപേക്ഷകരെ ലഭിച്ചത്. 2 പേരെ തിരഞ്ഞെടുക്കുകയും ചെയ്തു. കൊച്ചിൻ സർവകലാശാലയിൽ നിന്ന് ഡോ.അൻഷിദ മായീൻ, എംജി സർവകലാശാലയിൽ നിന്ന് ഡോ.ബ്ലെസി ബാബുക്കുട്ടി എന്നിവരെയാണു തിരഞ്ഞെടുത്തത്.


Source link

Related Articles

Back to top button