BUSINESS

സംരംഭക സ്വപ്നങ്ങൾക്ക് പ്രതീക്ഷകളുടെ പുതുവേദി; ലക്ഷങ്ങൾ നേടിയത് ആരൊക്കെ? ഇപ്പോൾ കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-2


സംരംഭക രംഗത്ത് വ്യക്തിമുദ്ര പതിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ആത്മവിശ്വാസവും പ്രതീക്ഷകളും സമ്മാനിച്ച് ‘മനോരമ ഓൺലൈൻ എലവേറ്റ്-ഡ്രീംസ് ടു റിയാലിറ്റി’ ഷോ രണ്ടാം എപ്പിസോഡ് ഇപ്പോൾ കാണാം. സംപ്രേഷണം മനോരമ ഓൺലൈനിലും മനോരമ മാക്സിലും യൂട്യൂബിലും. വിനോദ യാത്രകൾക്ക് പുത്തൻമാനം നൽകി ഒരുകൂട്ടം യുവാക്കൾ കെട്ടിപ്പടുത്ത ട്രാവൽജീൻ, കായികപ്രേമികൾക്ക് ആവേശം പകരുന്ന പ്ലേ സ്പോട്സ് എന്നീ സംരംഭങ്ങളാണ് രണ്ടാം എപ്പോസോഡിൽ നിക്ഷേപക പാനലിന് മുന്നിൽ പിച്ചിങ്ങുമായി എത്തുന്നത്. താഴെയുള്ള വീഡിയോയിൽ എപ്പിസോഡ്-2 കാണാം.മീരാൻ ഗ്രൂപ്പ് ചെയർമാൻ നവാസ് മീരാൻ, ജെയിൻ യൂണിവേഴ്സിറ്റി ഡയറക്ടർ ഡോ. ടോം എം.ജോസഫ്, അസറ്റ് ഹോംസ് സ്ഥാപകൻ സുനിൽ കുമാർ, ഹീൽ സ്ഥാപകൻ രാഹുൽ ഏബ്രഹാം മാമ്മൻ എന്നിവർ ഉൾപ്പെട്ട നിക്ഷേപക പാനലിന്റെ മനസ്സുകീഴടക്കാൻ ഇവർക്ക് കഴിഞ്ഞോ? മൂലധന പിന്തുണയായി കോടികളും ലക്ഷങ്ങളും സ്വന്തമാക്കിയത് ആരൊക്കെ? കാണാം മനോരമ ഓൺലൈൻ എലവേറ്റ് എപ്പിസോഡ്-2ൽ. ആദ്യ എപ്പിസോഡിൽ കാലിക്കറ്റ് കസിൻസ് എന്ന ചെറുപ്പക്കാരായ സംരംഭകരുടെ ‘ഫുൽവ’, ശാരീരിക വൈകല്യമുള്ളവരെ പോലും എഴുന്നേൽപ്പിച്ചു നിർത്തുന്ന, നടത്തിപ്പിക്കുന്ന, വ്യായാമം ചെയ്യിപ്പിക്കുന്ന വെയറബിൾ റോബോട്ടിക്സ് ഡിവൈസ് അവതരിപ്പിച്ച ആസ്ട്രെക് ഇന്നൊവേഷൻസ് എന്നിവ നടത്തിയ പിച്ചിങ്ങിന് നിക്ഷേപകരിൽ നിന്നും പ്രേക്ഷകരിൽ നിന്നും വൻ പ്രതികരണമാണ് ലഭിച്ചത്.


Source link

Related Articles

Back to top button