പ്രൊഫ.ആർ. ജയചന്ദ്രൻ സംസ്‌കൃത സർവകലാശാല ഡീൻ

കൊച്ചി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാലയുടെ ഫാക്കൽട്ടി ഒഫ് ഇന്ത്യൻ ലാംഗ്വേജസ് ഡീനായി പ്രൊഫ.ആർ. ജയചന്ദ്രൻ നിയമിതനായി. രണ്ട് വർഷത്തേക്കാണ് നിയമനം. ഫാക്കൽറ്റി ചെയർമാനായും പ്രവർത്തിക്കും. കേരള സർവകലാശാലയിലെ ഹിന്ദി വിഭാഗം സീനിയർ പ്രൊഫസറാണ്.
റീ അപ്പിയറൻസ് പരീക്ഷകൾ
സംസ്‌കൃത സർവകലാശാലയിൽ രണ്ടും നാലും സെമസ്റ്ററുകൾ ബി.എ റീ-അപ്പിയറൻസ് പരീക്ഷകളുടെ തീയതികളിൽ മാറ്റം. 13ന് നിശ്ചയിച്ചിരുന്ന പരീക്ഷകൾ 24ലേയ്ക്ക് മാറ്റി. വിവരങ്ങൾക്ക്: www.ssus.ac.in
പുനഃപരീക്ഷകൾ
സംസ്‌കൃത സർവകലാശാലയുടെ മൂന്നും നാലും സെമസ്റ്ററുകൾ ബി.എ, മൂന്നാം സെമസ്റ്റർ എം.എസ്.ഡബ്ല്യു, എം.പി.ഇ.എസ് പുനഃപരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു. വിവരങ്ങൾക്ക്: www.ssus.ac.in
വാക്ക്-ഇൻ ഇന്റർവ്യൂ
കൊച്ചി: കൊച്ചിൻ സയൻസ് ആൻഡ് ടെക്നോളജി സർവകലാശാലയിലെ (കുസാറ്റ്) പോളിമർ സയൻസ് ആൻഡ് റബർ ടെക്നോളജി വകുപ്പിൽ പോസ്റ്റ്-ഡോക്ടറൽ ഫെലോ, പ്രോജക്ട് ഫെലോ എന്നീ തസ്തികകളിലേക്ക് 14ന് വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. ഉദ്യോഗാർത്ഥികൾ രാവിലെ 9.50ന് മുമ്പ് വകുപ്പ് മേധാവിയുടെ ഓഫീസിൽ റിപ്പോർട്ട് ചെയ്യണം.
Source link