BUSINESS
തിരുവനന്തപുരം–കൊച്ചി, കൊച്ചി–എടപ്പാൾ: വരുന്നു, ഹരിത ഹൈഡ്രജൻ വണ്ടികൾ

ന്യൂഡൽഹി∙ പ്രകൃതിസൗഹൃദ ഇന്ധനമായ ഗ്രീൻ ഹൈഡ്രജൻ ഉപയോഗിക്കുന്ന വാഹനങ്ങളുടെ പരീക്ഷണ ഓട്ടത്തിനായി കേന്ദ്രസർക്കാർ തിരഞ്ഞെടുത്ത 10 റൂട്ടുകളിൽ രണ്ടെണ്ണം കേരളത്തിൽ. തിരുവനന്തപുരം–കൊച്ചി, കൊച്ചി–എടപ്പാൾ റൂട്ടുകളാണ് തിരഞ്ഞെടുത്തത്. ദേശീയ ഹരിത ഹൈഡ്രജൻ മിഷന്റെ ഭാഗമായി അനെർട്ട് സമർപ്പിച്ച പദ്ധതി നിർദേശത്തിനാണ് കേന്ദ്ര പുനരുപയോഗ ഊർജമന്ത്രാലയം അംഗീകാരം നൽകിയത്. ഹരിത ഹൈഡ്രജൻ ഉപയോഗിച്ച് ഓടുന്ന 2 ഫ്യുവൽ സെൽ ട്രക്കുകളും 2 ഐസി (ഇന്റേണൽ കംബഷൻ) ട്രക്കുകളും (28 ടൺ) ഈ റൂട്ടുകളിൽ ഓടിക്കും. 2 വർഷത്തിനുള്ളിൽ ആകെ 60,000 കിലോമീറ്റർ പരീക്ഷണാടിസ്ഥാനത്തിൽ ഓടിക്കണം. കെഎസ്ആർടിസിക്ക് വേണ്ട സ്പെയർ പാർട്സുകൾ, ടയറുകൾ തുടങ്ങിയ വിവിധ ഡിപ്പോകളിൽ എത്തിക്കാൻ കൂടിയായിരിക്കും ഈ ട്രക്കുകൾ ഓടുക.
Source link