അഞ്ചു മാസത്തിലേറെയായി അസാധാരണ വിലത്തകർച്ച! ആകർഷകത്വം നഷ്ടപ്പെട്ട് ഓഹരി നിക്ഷേപം

കൊച്ചി ∙ അഞ്ചിലേറെ മാസങ്ങളായി തുടരുന്ന അസാധാരണ അളവിലുള്ള വിലത്തകർച്ചയുടെ ഫലമായി ഓഹരി നിക്ഷേപത്തിന് ആകർഷകത്വം നഷ്ടപ്പെടുന്നു. മൂലധന നേട്ടത്തിനുള്ള വിവിധ നിക്ഷേപമാർഗങ്ങളിൽനിന്ന് ഓഹരി വിപണിയിലേക്കു വഴിമാറിനടന്നവർ വലിയ തോതിൽ പിന്തിരിയുകയാണ്. ഇതിന്റെ സൂചനയാണു ‘ഡീമാറ്റ്’ അക്കൗണ്ടുകൾ ആരംഭിക്കുന്നവരുടെയും മ്യൂച്വൽ ഫണ്ട് പദ്ധതികളിൽ ഏറ്റവും ജനപ്രീതി നേടിയ ‘സിപ്’ എന്ന സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാനിൽ ചേരുന്നവരുടെയും എണ്ണത്തിൽ അനുഭവപ്പെടുന്ന വലിയ തോതിലുള്ള കുറവ്.സ്റ്റോക് ബ്രോക്കിങ് വ്യവസായത്തിലെ കമ്പനികളുടെ വരുമാന വളർച്ചയെയും ഓഹരി വിപണിയിലെ തുടർച്ചയായ ഇടിവു സാരമായി ബാധിക്കുന്നു. ഇടപാടുകളിൽനിന്നു സർക്കാരിനു ലഭിക്കേണ്ട നികുതി ഇനത്തിലെ നഷ്ടവും ഭീമമാണ്. ഒരു ഡസനോളം കമ്പനികളാണ് ഓഹരികളുടെ ആദ്യ പൊതു വിൽപന (ഐപിഒ) യ്ക്ക് അനുമതി ലഭിച്ചിട്ടും വിപണിയിലെ മടുപ്പു മൂലം മടിച്ചുനിൽക്കുന്നത്.
Source link