BUSINESS
ഇപിഎഫ് ഇൻഷുറൻസ്: പുതിയ പരിഷ്കാരം ആശ്വാസമാകും; വരുത്തിയത് 3 ഭേദഗതികൾ

ന്യൂഡൽഹി∙ ഇപിഎഫ് അംഗങ്ങൾക്കുള്ള ഇഡിഎൽഐ (നിക്ഷേപ ബന്ധിത ഇൻഷുറൻസ്) പദ്ധതിയിലെ പുതിയ മാറ്റങ്ങൾ വഴി, ഓരോ വർഷവും സർവീസിലിരിക്കെ മരണപ്പെടുന്ന 20,000 കേസുകളിലെങ്കിലും കുടുംബങ്ങൾക്ക് സഹായമാകുമെന്ന ഇപിഎഫ്ഒ അറിയിച്ചു. മൂന്നു ഭേദഗതികളാണ് വരുത്തിയിരിക്കുന്നത്.മിനിമം ആനുകൂല്യം: ഒരു വർഷത്തെ തുടർച്ചയായ സേവനം പൂർത്തിയാക്കുന്നതിനു മുൻപ് അംഗം മരണപ്പെടുന്ന സാഹചര്യങ്ങളിൽ 50,000 രൂപയുടെ മിനിമം ഇൻഷുറൻസ് ആനുകൂല്യം കുടുംബത്തിനു ലഭ്യമാക്കും. ഈ കുറഞ്ഞ കാലയളവിൽ നൽകിയ തുച്ഛമായ വിഹിതത്തിന് ഏറെക്കുറെ തത്തുല്യമായ തുകയാണ് നിലവിൽ ഇത്തരം കേസുകളിൽ കിട്ടിയിരുന്നത്.
Source link