BUSINESS

പുതിയ രണ്ട് പദ്ധതികൾ; കേരളത്തിൽ 850 കോടി നിക്ഷേപിക്കുമെന്ന് ആസ്റ്റർ


കൊച്ചി∙ അടുത്ത 3 വർഷത്തിനുള്ളിൽ 850 കോടിയുടെ നിക്ഷേപം ആശുപത്രി രംഗത്ത് നടത്തുമെന്ന് ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ ചെയർമാൻ ആസാദ് മൂപ്പൻ. കൊച്ചിയിൽ ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക സംഗമത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ 3 വർഷത്തിനിടെ നടത്തിയ 500 കോടി നിക്ഷേപത്തിനു പുറമെയാണിത്. പുതിയ 2 പ്രോജക്ടുകളിലാണ് 850 കോടി മുടക്ക്.തിരുവനന്തപുരത്തെ ആസ്റ്റർ ക്യാപ്പിറ്റലിൽ 454 കിടക്കകളും കാസർകോട് ആസ്റ്റർ മിംസിൽ 264 കിടക്കകളും ഉണ്ടാവും. കൊച്ചിയിലെ ആസ്റ്റർ മെഡ്സിറ്റിയിൽ 962 കിടക്കകൾ കൂടി ഉൾപ്പെടുത്തും. കൂടുതൽ ബിസിനസ് വാർത്തകൾക്ക്: manoramaonline.com/business


Source link

Related Articles

Back to top button