WORLD

യു.കെ.യിലും ട്രംപ് മോഡൽ; അനധികൃത കുടിയേറ്റക്കാർക്കായി തിരച്ചിൽ; ഇന്ത്യൻ റസ്റ്ററന്റുകളിലടക്കം റെയ്ഡ്


ലണ്ടന്‍: യു.എസില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് അനധികൃത കുടിയേറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിച്ചതിന് പിന്നാലെ യു.കെ.യിലും സമാനരീതിയിലുള്ള നടപടികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് അനധികൃതമായി ജോലിചെയ്യുന്നവരെ കണ്ടെത്താനായാണ് യു.കെ. ഭരണകൂടം വ്യാപകമായ പരിശോധന നടത്തുന്നത്. രാജ്യത്തെ ഇന്ത്യന്‍ റസ്റ്ററന്റുകളിലും നെയില്‍ ബാറുകളിലും കാര്‍ വാഷിങ് സെന്ററുകളിലും ഗ്രോസറി സ്‌റ്റോറുകളിലും ഇത്തരത്തില്‍ പരിശോധന നടന്നതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. വിവിധ റസ്റ്ററന്റുകള്‍ ഉള്‍പ്പെടെ 828 കേന്ദ്രങ്ങളില്‍ ഇമിഗ്രേഷന്‍ എന്‍ഫോഴ്‌സ്‌മെന്റ് സംഘങ്ങൾ റെയ്ഡ് നടത്തിയതായി യു.കെ. ഹോം സെക്രട്ടറി യെവെറ്റ് കൂപ്പര്‍ സ്ഥിരീകരിച്ചു. ഈ റെയ്ഡുകളില്‍ 609 പേരെ അറസ്റ്റ് ചെയ്തതായും കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് ഇത് 73 ശതമാനം കൂടുതലാണെന്നും ആഭ്യന്തര സെക്രട്ടറി പ്രസ്താവനയില്‍ വ്യക്തമാക്കി.


Source link

Related Articles

Back to top button