KERALAM

മൃഗസംരക്ഷണവകുപ്പിലെ ഒഴിവുകളിൽ പി.എസ്.സി നിയമനം: ജെ. ചിഞ്ചുറാണി

കൊല്ലം: മൃഗസംരക്ഷണവകുപ്പിലെ ഒഴിവുകളിൽ പി.എസ്.സി ഉടൻ നിയമനം നടത്തുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. കേരള ഗവ. റേഡിയോഗ്രാഫേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം കൊല്ലത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു.

റേഡിയോഗ്രാഫർമാരുടേതുൾപ്പടെ തന്റെ വകുപ്പിലെ ഒഴിവുകളിൽ താമസിയാതെ പി.എസ്.സി നിയമനം നടത്തും. പ്രശ്നം ജനപ്രതിനിധികൾ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ആശ്രാമം ശ്രീനാരായണഗുരുസാംസ്കാരിക സമുച്ചയത്തിൽ നടന്ന സമ്മേളനത്തിൽ കെ.ജി.ആർ.എ സംസ്ഥാന പ്രസിഡന്റ് സി.ദീപ്തി അദ്ധ്യക്ഷയായി. സംസ്ഥാന സെക്രട്ടറി വി.എസ്.സലിം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ, ഐ.എസ്.ആർ.ടി സ്റ്റേറ്റ് പ്രസിഡന്റ് സാബു ജോസഫ്, ജില്ലാ വെറ്ററിനറി ഓഫീസർ ഡോ. ഷൈൻ കുമാർ, ജില്ലാ ബയോമെഡിക്കൽ ഓഫീസർ അനു പ്രസീത എന്നിവർ സംസാരിച്ചു. അലൈഡ് ഹെൽത്ത് കൗൺസിൽ അംഗമായി തിരഞ്ഞെടുത്ത ദീപു മാത്യൂസ്, ടീച്ചിംഗ് റേഡിയോഗ്രാഫറായി തിരഞ്ഞെടുത്ത ബിജുരാജ് ഹൈദ്രോസ്, ബിന്ദു എന്നിവരെ ചടങ്ങിൽ ആദരിച്ചു.


Source link

Related Articles

Back to top button