UNION BUDGET 2025 നിങ്ങളുടെ വരുമാനം 12 ലക്ഷം കടന്നാൽ ആദായനികുതി എത്ര? പേടിക്കേണ്ട, നിയമത്തിലുണ്ട് ‘മാർജിനൽ റിലീഫ്’

പ്രതീക്ഷിച്ചതുപോലെ ആദായനികുതിയിൽ വലിയ ഇളവാണ് ഇക്കുറി ബജറ്റിൽ കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ സമ്മാനിച്ചത്. പുതിയ സ്കീം പ്രകാരം 7,75,000 രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് നികുതി ബാധ്യതയില്ലായിരുന്നു. ഇക്കുറി ബജറ്റിൽ ധനമന്ത്രി അത് 12,75,000 രൂപവരെയായി ഉയർത്തി. റിബേറ്റ് ഉയർത്തിയാണ് ഈ ആനുകൂല്യം സമ്മാനിക്കുന്നത്. നേരത്തേ 7 ലക്ഷം രൂപവരെ വരുമാനത്തിന് റിബേറ്റ് നൽകിയിരുന്നു. ഒപ്പം 75,000 രൂപ സ്റ്റാൻഡേർഡ് ഡിഡക്ഷനും. നിങ്ങളുടെ നികുതിബാധകമായ വരുമാനത്തിൽ നിന്ന് 75,000 രൂപ കുറച്ചശേഷം ബാക്കിത്തുകയ്ക്ക് നികുതി അടയ്ക്കാവുന്ന ആനുകൂല്യമാണ് സ്റ്റാൻഡേർഡ് ഡിഡക്ഷൻ.പുതിയ ബജറ്റിൽ റിബേറ്റ് ബാധകമായ വരുമാനപരിധി 12 ലക്ഷം രൂപയാക്കി. ഇതോടൊപ്പം 75,000 രൂപയുടെ സ്റ്റാൻഡേർഡ് ഡിഡക്ഷനും ചേരുന്നതോടെ 12,75,000 രൂപവരെ വാർഷിക വരുമാനമുള്ളവർക്ക് ഫലത്തിൽ ആദായനികുതി ബാധ്യതയില്ല. ഓർക്കുക, സ്റ്റാൻഡേർഡ് ഡിഡക്ഷൻ ശമ്പളവരുമാനക്കാർക്ക് മാത്രമാണ് ബാധകം. നിങ്ങളുടെ വരുമാനം ബിസിനസ്, പലിശ, ലാഭവിഹിതം, വാടകവരുമാനം തുടങ്ങിയവയിൽ നിന്നാണെങ്കിൽ സ്റ്റാൻഡേർഡ് ഡിഡക്ഷൻ ആനുകൂല്യം കിട്ടില്ല.
Source link