INDIALATEST NEWS

യമുനയിലെ വിഷം അമോണിയ തന്നെ എന്ന് കേജ്‌രിവാൾ


ന്യൂഡൽഹി ∙ യമുന നദിയിലെ വെള്ളത്തിൽ കണ്ടെത്തിയ വിഷവസ്തു അമോണിയ ആണെന്നു വ്യക്തമാക്കി ആം ആദ്മി പാർട്ടി കൺവീനർ അരവിന്ദ് കേജ്‌രിവാൾ തിരഞ്ഞെടുപ്പു കമ്മിഷനു മറുപടി നൽകി. കേജ്‌രിവാൾ നൽകിയ മറുപടി തൃപ്തികരമല്ലാത്തതിനാൽ കൂടുതൽ തെളിവു നൽകണമെന്നവശ്യപ്പെട്ടതിനെ തുടർന്നാണ് ഇന്നലെ വീണ്ടും 6 പേജിൽ എഴുതിത്തയാറാക്കിയ വിശദീകരണം നൽകിയത്. യമുനയിൽ നിന്നു ശേഖരിച്ച അമോണിയ കലർന്ന 3 കുപ്പി വെള്ളവുമായി ‍ഡൽഹി മുഖ്യമന്ത്രി അതിഷി, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ എന്നിവർക്കൊപ്പമാണ് കേജ്‌രിവാൾ തിരഞ്ഞെടുപ്പു കമ്മിഷനിലെത്തിയത്. ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പു ലക്ഷ്യംവച്ച് ഹരിയാന മുഖ്യമന്ത്രി നായബ് സിങ് സൈനിയുടെ നേതൃത്വത്തിൽ ഗൂഢാലോചന നടത്തിയാണു ഡൽഹിയിലേക്കുള്ള യമുനയിലെ വെള്ളത്തിൽ മാലിന്യം കലർത്തുന്നതെന്നതെന്നും ഇതിനെക്കുറിച്ചു ഡൽഹി ജലവകുപ്പ് ഉദ്യോഗസ്ഥരോടാണു വിശദീകരണം തേടേണ്ടതെന്നും കേജ്‌രിവാൾ മറുപടിയിൽ വ്യക്തമാക്കി. 


Source link

Related Articles

Back to top button