CINEMA
ഹൃദയം തൊടുന്ന കഥയുമായി ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ട്രെയിലർ പുറത്ത്; ഫെബ്രുവരി 7 ന് റിലീസ്

ഹൃദയം തൊടുന്ന കഥയുമായി ‘നാരായണീന്‍റെ മൂന്നാണ്മക്കൾ’ ട്രെയിലർ പുറത്ത്; ഫെബ്രുവരി 7 ന് റിലീസ്
തോമസ് മാത്യു, ഗാർഗി ആനന്ദൻ, ഷെല്ലി എൻ കുമാർ, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍. ഒരു നാട്ടിൻ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമയുടെ കഥാതന്തു. കൊയിലാണ്ടി ഗ്രാമത്തിലെ പുരാതനവും പ്രൗഡിയും നിറഞ്ഞ ഒരു കുടുംബത്തിലെ നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. കുടുംബത്തിൽ നിന്നും ചില സാഹചര്യങ്ങളാൽ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന ഇളയ മകൻ്റെ കടന്നു വരവോടെ ആ കുടുംബത്തിൽ അരങ്ങേറുന്ന രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ഈ ചിത്രത്തിലൂടെ ദൃശ്യവത്കരിക്കുന്നത്. സുരാജ് വെഞ്ഞാറമൂടാണ് ഇളയമകനായി ചിത്രത്തിൽ എത്തുന്നത്.
Source link