CINEMA

രക്ഷകനെ നേരിൽ കണ്ട് സെയ്ഫ്; ഓട്ടോ ഡ്രൈവറെ ചേർത്തുനിർത്തി താരം

രക്ഷകനെ നേരിൽ കണ്ട് സെയ്ഫ്; ഓട്ടോ ഡ്രൈവറെ ചേർത്തുനിർത്തി താരം | Saif Ali Khan Auto Driver | Saif Ali Khan Bhajan Singh Rana | Malayalam Movie Latest News | Tamil Movie Latest News | Gossip News | OTT Release | Best Web Series | Tollywood News | മലയാള സിനിമ വാർത്തകൾ | തമിഴ് സിനിമ വാർത്തകൾ | ഒടിടി വാർത്തകൾ | ഒടിടി റിലീസ്

രക്ഷകനെ നേരിൽ കണ്ട് സെയ്ഫ്; ഓട്ടോ ഡ്രൈവറെ ചേർത്തുനിർത്തി താരം

മനോരമ ലേഖകൻ

Published: January 22 , 2025 03:27 PM IST

1 minute Read

സെയ്ഫ് അലി ഖാനും ഭജൻ സിങ് റാണയും

കള്ളന്റെ അക്രമണത്താൽ ഗുരുതര പരുക്കേറ്റ തന്നെ ആശുപത്രിയിൽ എത്തിച്ച ഓട്ടോ ഡ്രൈവറെ നേരിട്ടു കണ്ട് നന്ദി പറഞ്ഞ് സെയ്ഫ് അലിഖാൻ. മുംബൈ ലീലാവതി ആശുപത്രിയിൽവെച്ചാണ് സെയ്ഫ് അലി ഖാനും ഭജൻ സിങ് റാണയും കണ്ടത്. ചൊവ്വാഴ്ച ആശുപത്രി വിടുംമുൻപായിരുന്നു ഈ കൂടിക്കാഴ്ച. കൂടിക്കാഴ്ച അഞ്ചുമിനിറ്റ് നീണ്ടു. റാണയെ ആശ്ലേഷിച്ച് നന്ദി പറഞ്ഞ താരം അദ്ദേഹത്തിന്റെ നല്ല മനസ്സിനെക്കുറിച്ചും വാചാലനായി. സെയ്ഫ് അലി ഖാന്റെ അമ്മയും നടിയുമായ ഷർമിള ടാ​ഗോറും റാണയ്ക്കു നന്ദി പറഞ്ഞു.
അതേസമയം സ്വന്തംനാട്ടിലും കുടുംബത്തിനിടയിലും സമൂഹ മാധ്യമങ്ങളിലും റാണ ഒരു ഹീറോ ആയി കഴിഞ്ഞു. സാമൂഹിക പ്രവർത്തകൻ ഫൈസാൻ അൻസാരി കഴിഞ്ഞ ദിവസം പതിനോരായിരം രൂപയും പൊന്നാടയും റാണയ്ക്കു സമ്മാനിച്ചിരുന്നു.

ദേശീയ മാധ്യമങ്ങൾക്കു മുൻപിൽ അന്നു നടന്ന സംഭവത്തെക്കുറിച്ച് റാണ വിശദീകരിച്ചത് ഇങ്ങനെ: ‘‘കഴിഞ്ഞ 15 വർഷമായി ഇതേ വഴിയിൽ പതിവായി രാത്രിയിൽ ഓട്ടോ ഓടിക്കുന്ന ആളാണ് ഞാൻ. അപ്പോളാണ് ആ കെട്ടിടത്തിന്റെ ഗേറ്റിനു അപ്പുറത്തുനിന്നും ഒരു സ്ത്രീ വാഹനത്തിനായി നിലവിളിക്കുന്നത് കേട്ടത്. അതിലെ പോകുന്ന മറ്റു വണ്ടികളൊക്കെ നിർത്താതെ പോകുകയായിരുന്നു. നിലവിളി കേട്ട്, വണ്ടി യു ടേൺ എടുത്ത് അവരുടെ അരികിലേക്കെത്തി. എന്തോ അടിപിടി കേസ് ആണെന്നാണ് കരുതിയത്. അവിടെ ഒരാൾ ചോരയിൽ കുളിച്ച് നിൽക്കുന്നുണ്ടായിരുന്നു. 

കൂടെ നാലഞ്ചു പേരുമുണ്ടായിരുന്നു. അവർ താങ്ങിപ്പിടിച്ച് ആ മനുഷ്യനെ ഓട്ടോയിൽ കയറ്റി. അപ്പോൾ അത് ആരാണെന്നു എനിക്ക് മനസിലായില്ല. അയാളുടെ കഴുത്തിൽ നിന്നും നടുവിൽനിന്നും ചോര ഒലിക്കുന്നുണ്ടായിരുന്നു. ഏഴു വയസ്സു തോന്നിക്കുന്ന ഒരു ആൺകുട്ടിയും കുറച്ചു മുതിർന്ന ഒരു പുരുഷനുമായിരുന്നു അപ്പോൾ ഒപ്പം വന്നത്. ഓട്ടോയിൽ കയറുന്നതിനു മുൻപ് കുറച്ചുപേർ അവിടെ നിൽക്കുന്നുണ്ടായിരുന്നു. ആ കൂട്ടത്തിൽ കരീനയെ കണ്ടതായി ഓർക്കുന്നില്ല.”

English Summary:
Saif Ali Khan personally thanked the auto driver, Bhajan Singh Rana, who rushed him to the hospital after he was seriously injured in a robber’s attack.

7rmhshc601rd4u1rlqhkve1umi-list 4g3fbtk0gfrqmqidi4jvo8806o mo-entertainment-movie-saifalikhan f3uk329jlig71d4nk9o6qq7b4-list mo-entertainment-common-bollywood mo-entertainment-common-bollywoodnews


Source link

Related Articles

Back to top button