സെയ്ഫ് ഹീറോ തന്നെ; അഭിമാനത്തോടെ, ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവർ

സെയ്ഫ് ഹീറോ തന്നെ; അഭിമാനത്തോടെ, ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവർ | മനോരമ ഓൺലൈൻ ന്യൂസ് – Saif Ali Khan Attack: Saif Ali Khan was rushed to a Mumbai hospital after a stabbing incident. Auto-rickshaw driver Bhajan Singh Rana recounts the experience of quickly transporting the actor to the hospital | India News Malayalam | Malayala Manorama Online News
സെയ്ഫ് ഹീറോ തന്നെ; അഭിമാനത്തോടെ, ആശുപത്രിയിൽ എത്തിച്ച ഓട്ടോഡ്രൈവർ
മനോരമ ലേഖകൻ
Published: January 18 , 2025 03:31 AM IST
1 minute Read
ഭജൻ സിങ് റാണ
മുംബൈ ∙ ‘എത്ര സമയമെടുക്കും?’… കുത്തേറ്റ് ആശുപത്രിയിലേക്കു പോകുന്നതിനായി ഓട്ടോറിക്ഷയിൽ കയറിയ ഉടൻ സെയ്ഫ് അലിഖാൻ ഡ്രൈവറോടു ചോദിച്ചു. ഓട്ടോ ഡ്രൈവർ ഭജൻ സിങ് റാണയുടെ ഞെട്ടൽ ഇപ്പോഴും മാറിയിട്ടില്ല. ഉത്തരാഖണ്ഡ് സ്വദേശിയായ റാണയുടെ ഓട്ടോയിലാണ് നടനെ ആശുപത്രിയിലെത്തിച്ചത്.
‘നടനാണ് ഓട്ടോയിൽ കയറിയതെന്ന് ഞാൻ തിരിച്ചറിഞ്ഞില്ല. പാർപ്പിട സമുച്ചയത്തിന്റെ സമീപത്തു കൂടെ പോകുന്നതിനിടെ ഗേറ്റിന് അരികിൽ നിന്ന് ഒരു സ്ത്രീയാണു വിളിച്ചത്. പിന്നാലെ രക്തത്തിൽ കുളിച്ച് ഒരാൾ നടന്നുവന്നു. ഓട്ടോയിൽ കയറി ഇരുന്നു. ഏഴ് വയസ്സ് പ്രായം തോന്നിക്കുന്ന കുട്ടിയും കൂടെയുണ്ടായിരുന്നു. 10 മിനിറ്റിനുള്ളിൽ ആശുപത്രിയിലെത്തി’ – റാണ പറഞ്ഞു.
ആശുപത്രിയിൽ ഓട്ടോറിക്ഷ ഇറങ്ങിയ ഉടൻ ഞാൻ സെയ്ഫ് അലി ഖാനാണ്, സ്ട്രെച്ചർ ഉടൻ കൊണ്ടുവരൂ എന്നു നടൻ പറഞ്ഞു. അദ്ദേഹത്തിന്റെ മുഖത്ത് തെല്ലും ഭയമില്ലായിരുന്നെന്നും റാണ ഓർമിക്കുന്നു. വണ്ടിക്കൂലി വാങ്ങിയില്ലെന്നും നടനെ രക്ഷിച്ചതിൽ അഭിമാനമുണ്ടെന്നും കൂട്ടിച്ചേർത്തു.
English Summary:
Saif Ali Khan Attack: Saif Ali Khan was rushed to a Mumbai hospital after a stabbing incident. Auto-rickshaw driver Bhajan Singh Rana recounts the experience of quickly transporting the actor to the hospital
mo-news-common-malayalamnews mo-entertainment-movie-saifalikhan mo-crime-attack mo-auto-autorikshaw 7d6h0db53pfcpf5a49f04lu0fn 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews 6anghk02mm1j22f2n7qqlnnbk8-list
Source link