എംപിമാരെ കയ്യേറ്റം ചെയ്തു, വനിതാ എംപിയെ അപമാനിച്ചു: രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിനു പരാതി

എംപിമാരെ കൈയേറ്റം ചെയ്തു, വനിതാ എംപിയെ അപമാനിച്ചു; രാഹുലിനെതിരെ വധശ്രമത്തിനു പരാതി നൽകി ബിജെപി | മനോരമ ഓൺലൈൻ ന്യൂസ് – BJP Files Complaint Against Rahul Gandhi for Alleged Assault on MPs | Rahul Gandhi | BJp | India Delhi News Malayalam | Malayala Manorama Online News
എംപിമാരെ കയ്യേറ്റം ചെയ്തു, വനിതാ എംപിയെ അപമാനിച്ചു: രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിനു പരാതി
ഓൺലൈൻ ഡെസ്ക്
Published: December 19 , 2024 05:40 PM IST
1 minute Read
രാഹുൽ ഗാന്ധി Photo- PTI
ന്യൂഡൽഹി∙ ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വധശ്രമത്തിനു പരാതി നൽകി ബിജെപി. രാഹുൽ ഗാന്ധി, എംപിമാരെ കയ്യേറ്റം ചെയ്തെന്നും വനിത എംപിയെ അപമാനിച്ചെന്നും ചൂണ്ടികാട്ടിയാണ് വധശ്രമത്തിനു പരാതി നൽകിയത്. രാഹുൽ ഗാന്ധി കാരണം രണ്ട് എംപിമാർക്ക് പരുക്കേറ്റെന്നും അതിൽ ഒരാളുടെ നില ഗുരുതരമാണെന്നും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
സെക്ഷൻ 109, 115, 117, 121,125, 351 വകുപ്പുകൾ പ്രകാരമാണ് രാഹുൽ ഗാന്ധിക്കെതിരെ പാർലമെന്റ് സ്ട്രീറ്റ് പൊലീസ് സ്റ്റേഷനിൽ ബിജെപി പരാതി നൽകിയിരിക്കുന്നത്. ഇന്ന് പാർലമെന്റിലുണ്ടായ പ്രശ്നങ്ങൾക്കെല്ലാം കാരണം രാഹുലാണെന്നും പരാതിയിൽ ബിജെപി ആരോപിക്കുന്നു.
രാഹുൽ അകാരണമായി തട്ടിക്കയറിയെന്നാണ് നാഗാലൻഡിൽ നിന്നുള്ള വനിതാ എംപി ഫാംഗ് നോൻ കൊന്യാക് പറഞ്ഞത്. സ്ത്രീത്വത്തെ അപമാനിക്കുന്ന പെരുമാറ്റമായിരുന്നു രാഹുലിന്റേതെന്നും ഫാംഗ് നോൻ കൊന്യാക് പറഞ്ഞു. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഗുണ്ടയെ പോലെ പെരുമാറിയെന്നും എംപിമാരെ കയ്യേറ്റം ചെയ്തെന്നും മന്ത്രി കിരൺ റിജിജുവും ആരോപിച്ചു. രാഹുൽ ഗാന്ധിയെ അപമാനിക്കാനുള്ള നീക്കമാണ് നടക്കുന്നതെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു.
English Summary:
BJP Files Complaint Against Rahul Gandhi: Rahul Gandhi faces an attempted murder complaint. The BJP alleges Gandhi assaulted MPs, including a female MP, leading to serious injuries and sparking a political controversy.
mo-politics-leaders-rahulgandhi 5us8tqa2nb7vtrak5adp6dt14p-list mo-legislature-oppositionleader mo-politics-parties-bjp 26feq370o08i2nq2tqgmg3u0ig 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-leaders-anuragthakur
Source link