INDIA

വിദ്യാർഥികളുടെ ലഹരിയാത്ര; 5 സ്ത്രീകൾക്ക് ദാരുണാന്ത്യം

വിദ്യാർഥികളുടെ ലഹരിയാത്ര;5 സ്ത്രീകൾക്ക് ദാരുണാന്ത്യം :ചെന്നൈ | മഹാബലിപുരം | മദ്യലഹരി | കോളജ് വിദ്യാർഥികൾ – Mahabalipuram Accident: Five women killed as drunk college students crash car | India News, Malayalam News | Manorama Online | Manorama News

വിദ്യാർഥികളുടെ ലഹരിയാത്ര; 5 സ്ത്രീകൾക്ക് ദാരുണാന്ത്യം

മനോരമ ലേഖകൻ

Published: November 28 , 2024 02:56 AM IST

1 minute Read

റോഡരികിൽ വിശ്രമിച്ച സ്ത്രീകൾക്കിടയിലേക്ക് കാർ പാഞ്ഞുകയറിയത് മഹാബലിപുരത്ത്

ചെന്നൈ ∙കോളജ് വിദ്യാർഥികൾ മദ്യലഹരിയിൽ ഓടിച്ച കാറിടിച്ച് 5 സ്ത്രീകൾ മരിച്ചു. മഹാബലിപുരത്തിനു സമീപം റോഡരികിൽ വിശ്രമിച്ച സ്ത്രീകളുടെ ഇടയിലേക്ക് അമിത വേഗത്തിലെത്തിയ കാർ പാഞ്ഞു കയറുകയായിരുന്നു. കന്നുകാലികളെ മേയ്ക്കുകയായിരുന്ന സ്ത്രീകളിൽ 5 പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. കാറിലുണ്ടായിരുന്ന 4 വിദ്യാർഥികളിൽ രണ്ടു പേരെ നാട്ടുകാർ പിടികൂടി പൊലീസിൽ ഏൽപിച്ചു. 

രണ്ടു പേർക്കു വേണ്ടി പൊലീസ് അന്വേഷണം ആരംഭിച്ചു. വിജയ (65), ഗൗരി (55), ലോഗമ്മാൾ (60), യശോദ (55), ആന്തയ (65) എന്നിവരാണു മരിച്ചത്. അപകടത്തിൽ പ്രതിഷേധിച്ചു നാട്ടുകാർ റോഡ് ഉപരോധിച്ചു. 

English Summary:
Mahabalipuram Accident: Five women killed as drunk college students crash car

mo-news-common-malayalamnews 40oksopiu7f7i7uq42v99dodk2-list 2ep0e06s1sjq0v26k20oruvrk4 mo-news-world-countries-india-indianews mo-news-common-accident 6anghk02mm1j22f2n7qqlnnbk8-list mo-news-common-chennainews mo-health-death


Source link

Related Articles

Back to top button