WORLD
ഹിസ്ബുള്ളയുമായി വെടിനിര്‍ത്തലിന് ഒരുങ്ങി ഇസ്രയേല്‍; കരാര്‍ നെതന്യാഹു അംഗീകരിച്ചതായി റിപ്പോര്‍ട്ട്

ടെല്‍ അവീവ്: ലെബനനിലെ സായുധസംഘമായ ഹിസ്ബുള്ളയുമായി 60 ദിവസത്തെ വെടിനിര്‍ത്തല്‍ കരാറിനൊരുങ്ങി ഇസ്രയേല്‍. കരാറിന് ഇസ്രയേല്‍ മന്ത്രിസഭ ഉടനെത്തന്നെ അംഗീകാരം നല്‍കിയേക്കും. അമേരിക്കയും ഫ്രാന്‍സുമാണ് കരാറിന് മേല്‍നോട്ടം വഹിക്കുന്നത്. വെടിനിര്‍ത്തല്‍ പ്രാബല്യത്തിലുള്ള രണ്ട് മാസം ഇസ്രയേല്‍ സൈന്യം ലെബനനില്‍ നിന്ന് പിന്മാറണമെന്നും ഹിസ്ബുള്ള ഇസ്രയേലിനെതിരായ സായുധ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കണമെന്നും കരാറിലെ വ്യവസ്ഥകളില്‍ പറയുന്നു. ലെബനീസ് പൗരന്മാര്ക്ക് സുരക്ഷിതമായി അവരുടെ ഗ്രാമങ്ങളില്‍ മടങ്ങിയെത്താന്‍ അവസരം ഒരുക്കണമെന്നും കരാറിലുണ്ട്.
Source link