കെ ഷോപ്പിയുടെ പ്രവർത്തനം ഇന്ത്യക്കു പുറത്തേക്കു വ്യാപിപ്പിക്കും: മന്ത്രി രാജീവ്

തിരുവനന്തപുരം: കെ ഷോപ്പി ഇ-കോമേഴ്സ് പ്ലാറ്റ്ഫോമിന്റെ പ്രവർത്തനം ഇന്ത്യക്കു പുറത്തേക്കും വ്യാപിപ്പിക്കുമെന്ന് വ്യവസായമന്ത്രി പി. രാജീവ്. കെ ഷോപ്പി പോർട്ടൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി. പേമെന്റ് ഗേറ്റ് വേ, ഡെലിവറി തുടങ്ങി ആധുനിക ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ എല്ലാ മാർഗങ്ങളും വിനിയോഗിച്ചുകൊണ്ടാണ് കെ ഷോപ്പി പ്രവർത്തനം ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കെ ഷോപ്പി വഴി ഹാൻടെക്സിൽനിന്ന് മുണ്ട് ഓർഡർ ചെയ്തുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. തിരുവനന്തപുരം അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്റർ ജനറൽ ഡോ. എം.എസ്. വിഷ്ണു അംബരീഷ് മുണ്ട് മന്ത്രിക്കു കൈമാറി.
വ്യവസായ വാണിജ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് ചടങ്ങിൽ അധ്യക്ഷനായി. കെൽട്രോണ്‍ എംഡി വൈസ് അഡ്മിറൽ (റിട്ട.) ശ്രീകുമാർ നായർ പോർട്ടലിന്റെ പ്രവർത്തനം വിശദീകരിച്ചു. ആന്റണി രാജു എംഎൽഎ, വ്യവസായ വാണിജ്യ വകുപ്പ് ഓഫീസർ ഓണ്‍ സ്പെഷൽ ഡ്യൂട്ടി ആനി ജൂലാ തോമസ്, കെൽട്രോണ്‍ ചെയർമാൻ എൻ. നാരായണ മൂർത്തി, ബിപിടി എക്സിക്യൂട്ടീവ് ചെയർമാൻ കെ. അജിത്കുമാർ, പഞ്ചാബ് നാഷ്ണൽ ബാങ്ക് സർക്കിൾ ഹെഡ് ആർ. നിത്യ കല്ല്യാണി, മെംബർ സെക്രട്ടറി പി. സതീഷ് കുമാർ എന്നിവർ പങ്കെടുത്തു.

Source link