KERALAMLATEST NEWS

നരസിംഹസ്വാമി ജയന്തി 14 ന്

ശിവഗിരി: ശ്രീനാരായണ ഗുരുദേവന്റെ സംന്യസ്ത ശിഷ്യപ്രമുഖനായിരുന്ന നരസിംഹസ്വാമികളുടെ 147-ാമത് ജയന്തി 14-ന് തൃപ്പൂണിത്തുറ ഏരൂർ നരസിംഹാശ്രമത്തിൽ ആഘോഷിക്കും. രാവിലെ 6 ന് ഗുരുപൂജ, 7ന് ശാന്തിഹവനം, 7.45ന് ഗുരുവിജ്ഞാന സരണി പഠിതാക്കൾ നയിക്കുന്ന ഗുരുദേവ കൃതികളുടെ അവതരണം, 9ന് വെണ്ണല ശ്രീമാതാ ഭജൻസിന്റെ ഗുരുദേവ കൃതികളുടെ സംഗീതാവിഷ്കരണം, 10.30ന് നരസിഹസ്വാമി ജയന്തി സമ്മേളനം എ.ഡി.ജി.പി പി. വിജയൻ ഉദ്ഘാടനം ചെയ്യും. എറണാകുളം ശങ്കരാനന്ദാശ്രമം സെക്രട്ടറി സ്വാമി ശിവസ്വരൂപാനന്ദ അദ്ധ്യക്ഷത വഹിക്കും. ഇൻകംടാക്സ് ജോയിന്റ് കമ്മിഷണർ ജ്യോതിഷ് മോഹൻ മുഖ്യാതിഥിയായിരിക്കും. ചക്കുപള്ളം ശ്രീനാരായണാശ്രമം സെക്രട്ടറി സ്വാമി ഗുരുപ്രകാശം മുഖ്യപ്രഭാഷണവും കാഞ്ഞിരമറ്റം നിത്യനികേതനം ആശ്രമത്തിലെ സ്വാമിനി മാതാ നിത്യചിന്മയി അനുഗ്രഹ പ്രഭാഷണവും കുമാരി ശ്രീപ്രിയ പ്രഭാഷണവും നടത്തുമെന്ന് നരസിംഹാശ്രമം സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു.


Source link

Related Articles

Back to top button