നെക്സ്റ്റ് ജന്‍: കേരള ടീം യുകെയിലേക്ക്

കൊച്ചി: യുകെയിൽ നടക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് നെക്സ്റ്റ് ജന്‍ കപ്പിൽ കേരളത്തിൽനിന്ന് മുത്തൂറ്റ് പാപ്പച്ചന് ഫുട്ബോള്‍ അക്കാദമി ടീം പങ്കെടുക്കും. ഓഗസ്റ്റ് ഒന്നു മുതല്‍ നാലു വരെ നടക്കുന്ന ടൂര്‍ണമെന്റില്‍ ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളില്‍നിന്നുള്ള ആസ്റ്റണ്‍ വില്ല, ക്രിസ്റ്റല്‍ പാലസ്, എവര്ട്ടണ്, ടോട്ടന്‍ഹാം ഹോട്സ്പര്‍ തുടങ്ങിയ മുന്‍നിര അക്കാദമി ടീമുകള്‍ മത്സരിക്കുന്നുണ്ട്. കേരള റീജണല്‍ ക്വാളിഫയറില്‍ പത്തു മത്സരങ്ങളില്‍നിന്ന് 24 പോയിന്റുമായി മുത്തൂറ്റ് അക്കാദമി യോഗ്യതാറൗണ്ടില്‍ ഒന്നാമതെത്തിയിരുന്നു.
കൊച്ചിയിൽ നടന്ന ചടങ്ങിൽ, മുത്തൂറ്റ് ഫുട്ബോള്‍ അക്കാദമിയുടെ ബ്ലൂ ജഴ്സി നടൻ ഫഹദ് ഫാസില്‍, മുത്തൂറ്റ് ഫിന്‍കോര്‍പ് ഡയറക്ടര്‍മാരായ തോമസ് മുത്തൂറ്റ്, ഹന്ന മുത്തൂറ്റ് എന്നിവര്‍ ചേര്‍ന്നു പ്രകാശനം ചെയ്തു. ജോര്‍ജ് മുത്തൂറ്റ്, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡന്റ് നവാസ് മീരാന്‍ എന്നിവര്‍ പങ്കെടുത്തു.
Source link