ചിന്മയ വിദ്യാലയ മുൻ പ്രിൻസിപ്പൽ സുഗീതാ രാജൻ നിര്യാതയായി

കണ്ണൂർ: ചിന്മയ വിദ്യാലയ മുൻ പ്രിൻസിപ്പലും നിലവിൽ അക്കാഡമിക് ഡയറക്ടറുമായ സുഗീതാ രാജൻ (70) നിര്യാതയായി. കണ്ണൂരിൽ ചിന്മയ വിദ്യാലയത്തിന് തുടക്കം കുറിച്ചതിൽ പ്രധാന പങ്ക് വഹിച്ചിരുന്നു.
2010ൽ സി.ബി.എസ്.ഇയുടെ മികച്ച അദ്ധ്യാപിക അവാർഡും 2013ൽ മികച്ച അദ്ധ്യാപികയ്ക്കുള്ള ദേശീയ പുരസ്കാരവും നേടിയിട്ടുണ്ട്.
39 വർഷമായി ചിന്മയയിൽ സേവനമനുഷ്ഠിച്ച സുഗീത കണ്ണൂർ സഹോദയ ചെയർമാൻ, ജനറൽസെക്രട്ടറി, സി.ബി.എസ്.ഇ ഇൻസ്പെക്ഷൻ ടീം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി സെൻട്രൽ കോഡിനേറ്റർ, സെന്റർ കോഡിനേറ്റർ എന്നിങ്ങനെയും പ്രവർത്തിച്ചുവരികയായിരുന്നു.സ്വാമി ചിന്മയാനന്ദ യുമായി നേരിട്ട് ബന്ധമുണ്ടായിരുന്ന ഇവർ ചിന്മയമിഷനുമായി ബന്ധപ്പെട്ട് വിവിധ സാംസ്‌കാരിക സാമൂഹിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
പരേതരായ പ്രൊഫ. പി. കൃഷ്ണന്റെയും വനജ കൃഷ്ണന്റെയും മകളാണ്. ചിന്മയ മിഷൻ ചീഫ് സേവക് കെ.കെ. രാജനാണ് ഭർത്താവ്. മകൻ: ചിന്മയ് കൃഷ്ണ രാജ്. സഹോദരി: പരേതയായ സംഗീത. രാവിലെ 10 മുതൽ തളാപ്പ് ചിന്മയ ബാലഭവനിൽ പൊതുദർശനത്തിനു വയ്ക്കുന്ന മൃതദേഹം 11ന് പയ്യാമ്പലത്ത് സംസ്‌കരിക്കും.
Source link