അൽകരാസ്, ഒസാക്ക മുന്നോട്ട്

ലണ്ടൻ: വിംബിൾഡണ്‍ ടെന്നീസ് പുരുഷ സിംഗിൾസിൽ നിലവിലെ ചാന്പ്യനും ലോക മൂന്നാം റാന്പറുമായ സ്പാനിഷ്താരം കാർലോസ് അൽകരാസ് ആദ്യറൗണ്ടിൽ നേരിട്ടുള്ള സെറ്റുകൾക്ക് (7-6(7-3), 7-5, 6-2) എസ്റ്റോണിയയുടെ മാർക് ലജാലിനെ തോൽപ്പിച്ചു. അഞ്ചാം റാങ്കുകാരൻ റഷ്യയുടെ ഡാനിൽ മെദ്വദേവ്, എട്ടാം റാങ്കിലുള്ള ഡെന്മാർക്കിന്റെ കാസ്പർ റൂഡ്, പത്താം റാങ്കിലുള്ള ബൾഗേറിയയുടെ ഗ്രിഗോർ ദിമിത്രോവ് എന്നിവരും രണ്ടാം റൗണ്ടിൽ പ്രവേശിച്ചു. സബലെങ്ക പിന്മാറി വനിതാ സിംഗിൾസിൽ ലോകം മൂന്നാം റാങ്ക് താരം ബെലാറൂസിന്റെ അരീന സബലെങ്ക പരിക്കിനെത്തുടർന്ന വിംബിൾഡണിൽനിന്നു പിന്മാറി. അതേസമയം, ഇസ്രയേലിന്റെ മരിയ സകാരി, ഇറ്റലിയുടെ ജാസ്മിൻ പവോലിനി, ജാപ്പനീസ് താരം നവോമി ഒസാക്ക തുടങ്ങിയവർ രണ്ടാം റൗണ്ടിലെത്തി. ഒസാക്ക മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിൽ ഫ്രാൻസിന്റെ ഡയാൻ പെറിയെ തോൽപ്പിച്ചു. സ്കോർ: 6-1, 1-6, 6-4.
Source link