WORLD

ലണ്ടൻ വെടിവെപ്പ്: മലയാളി ബാലികയ്ക്ക്‌ പുറമേ മൂന്ന് യുവാക്കൾക്കും വെടിയേറ്റു,രണ്ടുപേരുടെ നില ​ഗുരുതരം


ലണ്ടന്‍: ലണ്ടനിലെ ഹാക്കനിയില്‍ വെടിവെപ്പില്‍ പരിക്കേറ്റത് മലയാളിയായ പത്തുവയസ്സുകാരിയടക്കം നാലുപേര്‍ക്ക്. പറവൂര്‍ ഗോതുരുത്ത് സ്വദേശികളായ ആനത്താഴത്ത് അജീഷ്- വിനയ ദമ്പതികളുടെ മകള്‍ ലിസേല്‍ മരിയക്ക് വെടിവെപ്പില്‍ ഗുരുതരപരിക്കേറ്റിരുന്നു. മറ്റു മൂന്നുപേര്‍ മലയാളികളല്ലെന്നാണ് റിപ്പോര്‍ട്ട്.പത്തുവയസ്സുകാരിയുടെ തലയ്ക്കാണ് വെടിയേറ്റയത്. കുട്ടിയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കിയെങ്കിലും വെടിയുണ്ട പുറത്തെടുക്കാന്‍ കഴിഞ്ഞിട്ടില്ല. റസ്റ്റോറന്റിലുണ്ടായ വെടിവെപ്പില്‍ ലക്ഷ്യം തെറ്റിയാണ് കുട്ടിക്ക് വെടിയേറ്റതെന്നാണ് വിവരം. ബൈക്കില്‍ എത്തിയ ആളാണ് വെടിയുതിര്‍ത്തത്.


Source link

Related Articles

Back to top button