WORLD

ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്ന കേസ്: ട്രംപ് കുറ്റക്കാരനെന്ന് കണ്ടെത്തല്‍


ന്യൂയോര്‍ക്ക്: പോണ്‍ താരം സ്‌റ്റോമി ഡാനിയേല്‍സുമായുള്ള ലൈംഗികബന്ധം മറച്ചുവെക്കാന്‍ പണം നല്‍കിയെന്നും ഇതിനായി ബിസിനസ് രേഖകളില്‍ കൃത്രിമം കാട്ടിയെന്നുമുള്ള കേസില്‍ യു.എസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കുറ്റക്കാരനാണെന്ന് കണ്ടെത്തി. ന്യൂയോര്‍ക്ക് ജ്യൂറിയുടേതാണ് കണ്ടെത്തല്‍. കൃത്രിമം കാട്ടിയെന്ന് ആരോപിക്കപ്പെട്ട 34-എണ്ണത്തിലും കുറ്റക്കാരനാണെന്നാണ് കണ്ടെത്തല്‍. ജൂലൈ 11-നാണ് ശിക്ഷ വിധിക്കുക. നേരത്തേ യു.എസ്. മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപുമായി 2006-ലുണ്ടായ ലൈംഗികസമാഗമം വിശദമായി കോടതിയിൽ സ്റ്റോമി ഡാനിയൽസ് വിവരിച്ചിരുന്നു. സ്റ്റോമിയുമായുള്ള ഈ ബന്ധം മറച്ചുവെക്കാൻ 2016-ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കവേ ട്രംപ് 1.30 ലക്ഷം ഡോളർ സ്റ്റോമിക്കു നൽകിയെന്നും ഇതിനായി ബിസിനസ് രേഖകളിൽ കൃത്രിമം കാട്ടി എന്നുമാണ് കേസ്.


Source link

Related Articles

Back to top button