SPORTS
തോമസ്, യൂബർ: ഇന്ത്യ പുറത്ത്

ചെങ്ഡു (ചൈന): തോമസ് & യൂബർ കപ്പ് ബാഡ്മിന്റണിൽ ഇന്ത്യയുടെ പുരുഷ-വനിതാ ടീമുകൾ ക്വാർട്ടറിൽ പുറത്ത്. പുരുഷന്മാരുടെ തോമസ് കപ്പിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ ക്വാർട്ടറിൽ 1-3ന് ആതിഥേയരായ ചൈനയോട് അടിയറവ് പറഞ്ഞു. സിംഗിൾസിൽ ലക്ഷ്യ സെൻ നേടിയതുമാത്രമായിരുന്നു ഇന്ത്യയുടെ ഏക ജയം.
വനിതളുടെ യൂബർ കപ്പിന്റെ ക്വാർട്ടറിൽ ഇന്ത്യൻ ടീം ജപ്പാനോട് 3-0നു തോൽവി വഴങ്ങി. പി.വി. സിന്ധു അടക്കമുള്ള മുൻനിര താരങ്ങളില്ലാതെയാണ് വനിതാ ടീം ഇറങ്ങിയത്.
Source link