അഴിമതിക്കാരെ ബിജെപി വെളുപ്പിക്കുന്നു: ദേശീയ ദിനപ്പത്രങ്ങളിൽ കോൺഗ്രസിന്റെ പരസ്യം

അഴിമതിക്കാരെ ബിജെപി വെളുപ്പിക്കുന്നു- | BJP | Congress | India News | Breaking News
അഴിമതിക്കാരെ ബിജെപി വെളുപ്പിക്കുന്നു: ദേശീയ ദിനപ്പത്രങ്ങളിൽ കോൺഗ്രസിന്റെ പരസ്യം
ഓൺലൈൻ ഡെസ്ക്
Published: April 05 , 2024 09:53 AM IST
1 minute Read
ദേശീയ മാധ്യമങ്ങളിൽ ബിജെപിക്കെതിരെ എത്തിയ കോൺഗ്രസ് പരസ്യം
ന്യൂഡൽഹി∙ അഴിമതിക്കാരെ ബിജെപി വെളുപ്പിക്കുന്നു എന്ന് ദേശീയ ദിനപ്പത്രങ്ങളിൽ കോൺഗ്രസിന്റെ പരസ്യം. വാഷിങ് മെഷീനിലൂടെ പുറത്തിറങ്ങുന്ന അഴിമതിക്കാരെയാണു പരസ്യത്തിൽ ചിത്രീകരിച്ചിരിക്കുന്നത്. പൊതുജന താത്പര്യാർഥം പ്രസിദ്ധീകരിക്കുന്നതായാണ് കോൺഗ്രസ് പരസ്യത്തിൽ പറയുന്നത്.
കോൺഗ്രിസിന്റെ പ്രകടനപത്രിക ഇന്ന് പുറത്തിറങ്ങാനിരിക്കെയാണ് വാഷിങ് മെഷീനിലൂടെ അഴിമതിക്കാരെ വെളുപ്പിച്ചെടുക്കുന്ന ബിജെപിയെ പരിഹസിച്ചുകൊണ്ടുള്ള പരസ്യം പുറത്തുവന്നിരിക്കുന്നത്. ബിജെപിയുടെ ഷാളും ധരിച്ച് വാഷിങ് മെഷീനിലൂടെ പുറത്തിറങ്ങുന്ന അഴിമതിക്കാരെയാണ് ചിത്രീകരിച്ചിരിക്കുന്നത്. ബിജെപി ഒരു വാഷിങ് മെഷീൻ പാർട്ടിയാണെന്ന് കോൺഗ്രസ് നേരത്തേ ആരോപിച്ചിരുന്നു. യുപിഎ സർക്കാരിന്റെ അഴിമതിക്കെതിരെ വലിയ പ്രചാരണം നടത്തിയാണ് 2014ൽ ബിജെപി അധികാരത്തിൽ എത്തിയത്.
English Summary:
Congress Launches Scathing Ad Campaign Against BJP
7k8vt3fthan1ftm99s1eqec1sq 5us8tqa2nb7vtrak5adp6dt14p-list mo-politics-parties-bjp 40oksopiu7f7i7uq42v99dodk2-list mo-news-world-countries-india-indianews mo-politics-parties-congress mo-politics-elections-loksabhaelections2024
Source link