WORLD
‘പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തര ആവശ്യം’ -US സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ

മ്യൂണിച്ച് (ജര്‍മ്മനി): പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തരമായ ആവശ്യമാണെന്ന് യു.എസ്. സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍. മ്യൂണിച്ച് സെക്യൂരിറ്റി കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ അറബ് രാജ്യങ്ങള്‍ സന്നദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.’പലസ്തീന്‍ രാഷ്ട്രം സ്ഥാപിക്കപ്പെടേണ്ടത് അടിയന്തരമായ ആവശ്യമാണ്. അതുവഴി ഇസ്രയേലിന്റെ സുരക്ഷ ഉറപ്പാക്കാന്‍ കഴിയും. ഇസ്രയേലിന് പശ്ചിമേഷ്യയുമായി ഇഴുകിച്ചേരാനുള്ള ‘അസാധാരണമായ അവസരം’ സമീപഭാവിയില്‍ ഉണ്ടാകും. ഇസ്രയേലുമായുള്ള ബന്ധം സാധാരണനിലയിലാക്കാന്‍ അറബ് രാജ്യങ്ങള്‍ സന്നദ്ധരാണ്.’ -ആന്റണി ബ്ലിങ്കന്‍ പറഞ്ഞു.
Source link