കേരള സ്റ്റാർട്ട്അപ്പ് മിഷൻ ഫണ്ട് ഓഫ് ഫണ്ട്സിന് 20 കോടി

തിരുവനന്തപുരം: സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് നിക്ഷേപങ്ങൾ വേഗത്തിലാക്കാനായി സർക്കാർ രൂപീകരിച്ച ഫണ്ട് ഓഫ് ഫണ്ട്സിന് ബജറ്റ് വിഹിതമായി 20 കോടി അനുവദിച്ചു. ഫണ്ട് ഓഫ് ഫണ്ട്സ് മുഖേന 46.10 കോടി രൂപയാണ് ഇതുവരെ നിക്ഷേപിച്ചിട്ടുള്ളത്. ഈ നിക്ഷേപം നിലവിലെ വിപണിമൂല്യം അനുസരിച്ച് 3.9 മടങ്ങ് വർധിച്ചു. ഇത്തരം നിക്ഷേപ സാദ്ധ്യതകൾ കണക്കിലെടുത്താണ് 20 കോടി കൂടി അനുവദിച്ചത്.
സ്റ്റാർട്ടപ്പ് സ്ഥാപനത്തിൽ ഓഹരി നിക്ഷേപം നടത്തുന്നതിനുളള സാധ്യതകളും സർക്കാർ പരിഗണിക്കും. സ്റ്റാർട്ട്അപ്പ് മിഷന്റെ പ്രവർത്തനങ്ങൾക്കായി 90.52 കോടി രൂപ വകയിരുത്തി ഇതിൽ 20 കോടി രൂപ കളമശേരി കിൻഫ്ര-ഹൈടെക് പാർക്കിൽ ടെക്നോളജി ഇന്നൊവേഷൻ സോണ്‍ സ്ഥാപിക്കുന്നതിനും 70.52 കോടി രൂപ യുവജന സംരംഭകത്വ വികസന പരിപാടികൾക്കുമായിരിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.

Source link