WORLD

ഓ​സ്ക​ർ: ഓപ്പൺഹൈമർക്ക് 13 നോമിനേഷൻ


ലോ​സ് ആ​ഞ്ച​ല​സ്: അ​ക്കാ​ദ​മി അ​വാ​ർ​ഡി​നു​ള്ള നാ​മ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ ‘ഓ​പ്പ​ൺ​ഹൈ​മ​ർ’ ഒ​ന്നാ​മ​ത്. അ​ണു​ബോം​ബി​ന്‍റെ പി​താ​വാ​യ റോ​ബ​ർ​ട്ട് ഓ​പ്പ​ൺ​ഹൈ​മ​ർ എ​ന്ന ശാ​സ്ത്ര​ജ്ഞ​ന്‍റെ ക​ഥ പ​റ​യു​ന്ന ചി​ത്ര​ത്തി​ന് മി​ക​ച്ച സം​വി​ധാ​യ​ക​ൻ, ന​ട​ൻ എ​ന്നി​വ അ​ട​ക്കം 13 അ​വാ​ർ​ഡു​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ചു. പു​വ​ർ തിം​ഗ്സ് (11 ), കി​ല്ലേ​ഴ്സ് ഓ​ഫ് ദ ‌​ഫ്ല​വ​ർ​മൂ​ൺ (10), ബാ​ർ​ബി (എ​ട്ട്), മെ​യി​സ്ട്രോ (ഏ​ഴ്), അ​മേ​രി​ക്ക​ൻ ഫി​ക്ഷ​ൻ, അ​നാ​ട്ട​മി ഓ​ഫ് ഫാ​ൾ, ദ ​ഹോ​ൾ​ഡ്ഓ​വേ​ഴ്സ്, ദ ​സോ​ൺ ഓ​ഫ് ഇ​ന്‍റ​റ​സ്റ്റ് (അ​ഞ്ചു വീ​തം) എ​ന്നി​വ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ നാ​മ​നി​ർ​ദേ​ശ​ങ്ങ​ൾ ല​ഭി​ച്ച മ​റ്റു ചി​ത്ര​ങ്ങ​ൾ.

ബോ​ക്സ് ഓ​ഫീ​സ് ഹി​റ്റാ​യ ബാ​ർ​ബി സി​നി​മ​യ്ക്ക് സം​വി​ധാ​ന​ത്തി​നും മി​ക​ച്ച ന​ടി​ക്കും ശി​പാ​ർ​ശ ല​ഭി​ച്ചി​ല്ലെ​ന്ന​തു ശ്ര​ദ്ധേ​യ​മാ​യി. മാ​ർ​ച്ച് 10ന് ​ലോ​സ് ആ​ഞ്ച​ല​സി​ലാ​ണ് ഓ​സ്ക​ർ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ക്കു​ന്ന​ത്.


Source link

Related Articles

Back to top button