ഓസീസ് ഒന്നിൽ, ഇന്ത്യ രണ്ടിൽ

സിഡ്നി: 2023-25 ഐസിസി ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പ് പോയിന്റ് ടേബിലിൽ ഓസ്ട്രേലിയ ഒന്നാം സ്ഥാനത്ത്. പാക്കിസ്ഥാനെതിരായ മൂന്ന് മത്സരപരന്പര തൂത്തുവാരി 56.25 പോയിന്റ് ശതമാനത്തോടെയാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തുള്ളത്. എട്ട് മത്സരങ്ങളിൽ അഞ്ച് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് ഓസീസിന്റെ പ്രകടനം. നാല് മത്സരങ്ങളിൽ രണ്ട് ജയം, ഒരു സമനില, ഒരു തോൽവി എന്ന പ്രകടനവുമായി 54.16 പോയിന്റ് ശതമാനം നേടി ഇന്ത്യയാണ് രണ്ടാം സ്ഥാനത്ത്. 50 പോയിന്റ് ശതമാനം വീതമുള്ള ദക്ഷിണാഫ്രിക്ക, ന്യൂസിലൻഡ്, ബംഗ്ലാദേശ് ടീമുകളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
പോയിന്റ് പട്ടികയിൽ ആദ്യരണ്ട് സ്ഥാനത്തെത്തുന്നവരാണ് ഫൈനലിൽ ഏറ്റുമുട്ടുക. ലോക ടെസ്റ്റ് ചാന്പ്യൻഷിപ്പിന്റെ കഴിഞ്ഞ രണ്ട് ഫൈനലിലും ഇന്ത്യ കളിച്ചിരുന്നു. അതേസമയം, ഐസിസി ടെസ്റ്റ് റാങ്കിംഗിലും ഓസ്ട്രേലിയയും ഇന്ത്യയുമാണ് ഒന്നും രണ്ടും സ്ഥാനത്ത്. 118 പോയിന്റാണ് ഓസ്ട്രേലിയയ്ക്ക്. 117 പോയിന്റുമായാണ് ഇന്ത്യ രണ്ടാമതുള്ളത്.
Source link