WORLD

ഗാസയെ ഇടിച്ചുനിരത്തുന്നതല്ല ഭീകരവാദത്തിന് എതിരായ പോരാട്ടം; ആക്രമണം നിര്‍ത്തണം- മക്രോണ്‍


പാരീസ്: ഭീകരാക്രമണത്തിനെതിരായ പോരാട്ടമെന്നാൽ ​ഗാസയെ നിരപ്പാക്കുക എന്ന് അർഥമില്ലെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. എല്ലാ ജീവനുകളുംവിലപ്പെട്ടതാണ്. അക്രമം ഇസ്രയേല്‍ അവസാനിപ്പിക്കണമെന്നും മാക്രോണ്‍ പറഞ്ഞു. ബുധനാഴ്ച ഫ്രഞ്ച് മാധ്യമമായ ഫ്രാൻസ് 5-നോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഭീകരാക്രണണത്തിനെതിരായ പോരാട്ടമെന്നാൽ ​ഗാസയെ നിരപ്പാക്കുന്നതല്ല. വിവേചനരഹിതമായി സാധാരണ ജനങ്ങളെ അക്രമിക്കുന്നത് അനുവദിക്കാനാവില്ല. എല്ലാ ജീവനുകളും തുല്യമാണ്. ഈ രീതിയിലുള്ള അക്രമം അവസാനിപ്പിക്കാൻ ഇസ്രയേൽ തയ്യാറാകണം- മാക്രോൺ പറഞ്ഞു.


Source link

Related Articles

Back to top button