CINEMA

സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി ദിയ; അധ്യാപകര്‍ മുതൽ ജോലിക്കാർക്കു വരെ നന്ദി പറഞ്ഞ് ജ്യോതിക


സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി സൂര്യയുടെയും ജ്യോതികയുടെയും മകൾ ദിയ. അസെൻഡ് ഇന്റർനാഷ്നൽ സ്കൂള്‍ മുംബൈയിലെ വിദ്യാർഥിയായിരുന്നു ദിയ. ഗ്രാജുേവഷൻ ആഘോഷത്തിന്റെ ചിത്രങ്ങൾ ജ്യോതിക തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവച്ചു. ജ്യോതികയുടെയും സൂര്യയുടെയും അച്ഛനും അമ്മയും ചടങ്ങിനെത്തിയിരുന്നു.ദിയയെ പഠിപ്പിച്ച അധ്യാപിക, വീട്ടുകാര്യങ്ങളിൽ സഹായിച്ച ജോലിക്കാരിയായ ദിവ്യ അങ്ങനെ എല്ലാവരുടെയും പേരു പറഞ്ഞും ജ്യോതിക നന്ദി രേഖപ്പെടുത്തിയിട്ടുണ്ട്.സൂര്യയുടെയും ജ്യോതികയുടെയും അച്ഛനും അമ്മയ്ക്കുമൊപ്പമുള്ള ദിയയുടെ കുട്ടിക്കാലത്തെ ഫോട്ടോകളും ഇപ്പോഴത്തെ ചിത്രങ്ങളും ചിത്രങ്ങളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ദിയയുടെ ഉപരി പഠനം വിദേശത്താകുമെന്ന് സൂര്യ നേരത്തെ വ്യക്തമാക്കിയിരുന്നു.


Source link

Related Articles

Back to top button