ASTROLOGY

വിരലുകളില്‍ മറുകുണ്ടോ?കാത്തിരിക്കുന്നത് അപവാദങ്ങൾ, പിന്നാലെ തടസ്സങ്ങളുടെ ഘോഷയാത്ര


ഹസ്തരേഖാശാസ്ത്രത്തിനു വളരെയധികം പ്രാധാന്യമുള്ള ഒരു മേഖലയാണ് ജ്യോതിഷം. ഒരു വ്യക്തിയുടെ വ്യക്തിത്വത്തെക്കുറിച്ചും ഭാവിയെക്കുറിച്ചുമുള്ള ഒട്ടുമിക്ക കാര്യങ്ങൾക്കും ഉത്തരം നല്കാൻ കൈരേഖകൾക്കു സാധിക്കും. ഉള്ളം കൈയിൽ വരകൾ മാത്രമല്ലാതെ ചിലരുടെ കൈകളിൽ ചെറു മറുകുകൾ കൂടി കാണാം. ഈ മറുകുകൾ ആ വ്യക്തിയുടെ സ്വഭാവത്തെക്കുറിച്ചു കൂടുതൽ വിവരങ്ങൾ നൽകും. കറുത്ത നിറത്തിലുള്ളതും അല്പം തവിട്ടു കലർന്ന ഇളം നിറത്തിലുള്ളതുമായ മറുകുകളുണ്ട്. ഇവയുടെ സ്ഥാനവും രൂപവും ഒരു വ്യക്തിയിൽ നിന്നും വ്യത്യസ്തമായിരിക്കും മറ്റൊരു വ്യക്തിയിൽ. ഒരു കുഞ്ഞിന്റെ ജനനസമയത്തു ചിലപ്പോൾ ഈ മറുകുകൾ കാണുവാനിടയില്ല. എന്നാൽ വ്യക്തിയുടെ വളർച്ചയുടെ വിവിധഘട്ടങ്ങളിൽ ഇവ പ്രത്യക്ഷപ്പെടാറുണ്ട്. ഉള്ളം കൈകളിലെ രേഖകൾക്കു എല്ലായ്‌പ്പോഴും മാറ്റങ്ങൾ സംഭവിക്കുമെന്നു വേദകാല ജ്യോതിഷവും പറയുന്നു. അതുകൊണ്ടു തന്നെ ചെറുപ്പത്തിൽ കാണുന്ന ചെറിയ ആയുർരേഖ, ജീവരേഖ എന്നിവ കാലാന്തരത്തിൽ നീളം വെയ്ക്കുകയും യഥാർത്ഥ രൂപത്തിലെത്തുകയും ചെയ്യുന്നു. ശരീരത്തിന്റെ ഓരോ ഭാഗത്തുമുള്ള മറുകുകൾക്ക് ഓരോ പ്രത്യേകതയുണ്ടെന്നും അവയ്ക്കു നമ്മുടെ ജീവിതവുമായി ബന്ധപ്പെട്ട് വളരെ വലിയൊരു സ്ഥാനവുമുണ്ടെത്രേ. ഭാഗ്യ നിർഭാഗ്യങ്ങളെ നിർണയിക്കാൻ ഈ മറുകുകൾ കൊണ്ട് സാധിക്കുമെന്നു പറയപ്പെടുന്നു. കയ്യിൽ കാണുന്ന മറുകുകൾക്കു പ്രത്യേകതയുണ്ട്.ശുക്രകടി വലയത്തിൽ മറുകുകൾ കാണപ്പെടുന്നത് ഗുണകരമല്ല. ആ ഭാഗത്തു മറുകുകൾ ഉള്ള വ്യക്തികൾ നീതിയുക്തമായ കാര്യങ്ങളിൽ നിന്നും വ്യതിചലിക്കുകയും സദ്ഗുണ പാതയിൽ നിന്നും എല്ലായ്‌പ്പോഴും അകന്നുനിൽക്കുകയും ചെയ്യും. ഉള്ളം കയ്യിൽ ചാന്ദ്രമണ്ഡലത്തിലാണ് മറുകെങ്കിൽ ഈ വ്യക്തികൾക്കു ജലത്താൽ അപകടങ്ങൾക്കു സാധ്യതയുണ്ട്. ആയതിനാൽ, ജലസ്രോതസുകളായ കിണർ, തടാകം, നദി, കടൽ തുടങ്ങിയവിടങ്ങളിൽ ഇവർ അകന്നു നിൽക്കേണ്ടതും കൃത്യമായ സുരക്ഷാമാർഗങ്ങൾ സ്വീകരിക്കേണ്ടതുമാണ്. മാത്രമല്ല, ചാന്ദ്രമണ്ഡലത്തിനു മുകളിലായി തെളിഞ്ഞു നിൽക്കുന്ന മറുക് വിവാഹത്തിനു കാലതാമസം നേരിടുമെന്നതിന്റെ സൂചന കൂടിയാണ്.


Source link

Related Articles

Back to top button