INDIA
കോവിഡ് വകഭേദം അപകടകാരിയല്ല

ന്യൂഡൽഹി ∙ രാജ്യത്തെ കോവിഡ് കേസുകളിലെ വർധനയിൽ ആശങ്ക വേണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) ഡയറക്ടർ ജനറൽ ഡോ. രാജീവ് ബാൽ പറഞ്ഞു. നിലവിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന ഒമിക്രോൺ ഉപവകഭേദങ്ങൾക്ക് വ്യാപനശേഷിയുണ്ടെങ്കിലും അപകടകാരിയല്ല. 1010 സജീവ രോഗികളുണ്ടെങ്കിലും കോവിഡ് ബാധിച്ചുള്ള ആശുപത്രി പ്രവേശനം വളരെ കുറവാണ്. ജാഗ്രത പാലിച്ചാൽ മതി.രാജ്യത്തുടനീളമുള്ള മെഡിക്കൽ കോളജുകളിലെ 73 ലാബുകളിൽ ഐസിഎംആർ സാംപിൾ സർവേ നടത്തുന്നുണ്ടെന്നും രാജീവ് ബാൽ പറഞ്ഞു.അതിനിടെ, മഹാരാഷ്ട്രയിൽ 8 ദിവസത്തിനുള്ളിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം അഞ്ചായി. സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം 242 ആയി ഉയർന്നു. കോവിഡ് ബാധിതരുടെ എണ്ണം 80 കടന്ന കർണാടകയിൽ 60 വയസ്സിനു മുകളിലുള്ള രോഗലക്ഷണങ്ങളുള്ളവർ മാസ്ക് ധരിക്കണമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ നിർദേശിച്ചു.
Source link