INDIALATEST NEWS

പുതിയ റജിസ്ട്രേഷൻ നിയമം: കരട് പ്രസിദ്ധീകരിച്ചു


ന്യൂഡൽഹി ∙ ഡിജിറ്റൽ സാങ്കേതിക വിദ്യകൾക്കു പ്രാമുഖ്യം നൽകി ഇന്ത്യയിലെ റജിസ്ട്രേഷൻ നിയമം മാറുന്നു. 1908 ലെ റജിസ്ട്രേഷൻ നിയമത്തിനു പകരം പുതിയ ബിൽ കൊണ്ടുവരാനൊരുങ്ങുകയാണ് കേന്ദ്രസർക്കാർ. ബില്ലിന്റെ കരടുരൂപം പൊതുജനാഭിപ്രായം തേടുന്നതിനായി പ്രസിദ്ധീകരിച്ചു. ഓൺലൈൻ റജിസ്ട്രേഷൻ പ്രക്രിയയ്ക്ക് നിയമസാധുത നൽകാനുള്ള വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇലക്ട്രോണിക് റജിസ്ട്രേഷൻ സർട്ടിഫിക്കറ്റുകൾക്കു പുറമേ ഇലക്ട്രോണിക് ആയി രേഖകൾ ഹാജരാക്കാനും അവസരമൊരുങ്ങും. റജിസ്ട്രേഷനായി ആധാർ അധിഷ്ഠിത ഓതന്റിക്കേഷനും പരിശോധനയുമുണ്ടാകും. ആധാർ ഇല്ലാത്തവർക്കു ബദൽ വെരിഫിക്കേഷൻ രീതികൾ ഉപയോഗിക്കാം. ബില്ലിന്റെ കരടുരൂപം: dolr.gov.inൽ. ജൂൺ 26ന് മുൻപ് അഭിപ്രായം അറിയിക്കണം. ഇമെയിൽ: sanand.b@gov.inഒറ്റനോട്ടത്തിൽ∙ നിർബന്ധിത റജിസ്ട്രേഷനു വേണ്ട രേഖകളുടെ പട്ടിക വിപുലപ്പെടുത്തും. 


Source link

Related Articles

Back to top button