INDIA
ബംഗളൂരുവിൽ മലയാളി യുവാവ് കെട്ടിടത്തിൽനിന്ന് വീണുമരിച്ചു

ബംഗളുരു: ബംഗളുരു കാടുഗോഡിയിൽ കാസർഗോഡ് സ്വദേശിയായ യുവാവ് ലോഡ്ജ് കെട്ടിടത്തിൽനിന്ന് വീണുമരിച്ചു. ബദിയടുക്ക നീർച്ചാൽ കന്യാപ്പാടിയിലെ അബ്ദുൾ ഷുക്കൂറിന്റെയും സഫിയയുടെയും മകൻ മുഹമ്മദ് ഉനൈസ് (19) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. വീഴ്ചയിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഉനൈസിനെ സമീപവാസികൾ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രാജപ്പാളയ ഹൂഡിയിലെ ഫാൻസി കടയിൽ ജോലിചെയ്തു വരികയായിരുന്നു.
മൃതദേഹം പോലീസ് ഇൻക്വസ്റ്റിനും പോസ്റ്റ്മോർട്ടത്തിനും ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. സഹോദരങ്ങൾ: ഷംന, ഷാഹിന.
Source link